കുഞ്ഞിളം കൈകളില്‍ ഒരായിരം കുഞ്ഞിളം തൈകള്‍_GLPS KOLLAMPADY
*കുഞ്ഞിളം കൈകളില്‍*
*ഒരായിരം*
*കുഞ്ഞിളം തൈകള്‍*
പ്രിയ വിദ്യാര്‍ഥികളെ രക്ഷിതാക്കളേ....
🌱കുട്ടികള്‍ക്ക് അവധിക്കാലം ഉപകാരപ്രദവും പ്രകൃതിയോട് കൂടുതല്‍ ഇണക്കമുള്ളതും ആക്കാന്‍ കേരള പൊതുവിദ്യാഭ്യാസ വകുപ്പും, ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പുതുമയുള്ള ഒരു പ്രവര്‍ത്തനമാണ് *"കുഞ്ഞിളം കൈകളില്‍ ഒരായിരം കുഞ്ഞിളം തൈകള്‍ "* എന്നത്.
🌴വീട്ടിലും പരിസരത്തുമുള്ള ഫലവൃക്ഷ, ഔഷധ മരങ്ങളുടെ വിത്തുകള്‍ മുളപ്പിക്കലും, തൈകള്‍ ശേഖരിക്കലുമാണ് പ്രവര്‍ത്തനം.
🌳നമ്മുടെ വീട്ടു പരിസരത്ത് തന്നെ ധാരാളം ഉപകാരപ്രദമായ മരങ്ങള്‍ ഉണ്ടാവും.
🌱അവയുടെ വിത്തുകള്‍ ശേഖരിക്കുകയും അവ മുളപ്പിക്കുകയും ചെയ്യണം.
🌿തൈകളായി ലഭിക്കുന്നവ സൂക്ഷ്മമായി പാക്കറ്റുകളിലേക്ക് പറിച്ച് നടണം.
🏤സ്കൂള്‍ തുറക്കുമ്പോള്‍ ഓരോ കുട്ടികളും അവരവര്‍ ശേഖരിച്ച തൈകള്‍ കൊണ്ട് വരണം.
📋ഓരോ തൈകളെ കുറിച്ചും കുട്ടിക്ക് നല്ല ധാരണ ഉണ്ടാവുകയും വേണം.
🏕️ഈ തൈകള്‍ പൊതു സ്ഥലങ്ങളില്‍ നടുകയും ബാക്കിയുള്ളത് വേണ്ട സ്ഥലങ്ങളിലേക്ക് കൈമാറുകയും ചെയ്യും.
🎓ഇതുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളും ഉണ്ടാവും
🎁കൂടുതൽ ഇനം തൈകൾ കൊണ്ടു വരുന്നവർക്ക് സമ്മാനമുണ്ടായിരിക്കും.
✌️എല്ലാവരും ഈ കാര്യം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
*ഹെഡ്മിസ്ട്രസ്*
*ജി.എല്‍.പി.സ്കൂള്‍ കൊല്ലമ്പാടി*
========================================
*നമുക്ക് ശേഖരിക്കാന്‍ കഴിയുന്ന തൈകള്‍*
🔅പ്ലാവ്
🔅മാവ്
🔅പേരക്ക
🔅പുളി
🔅നെല്ലിക്ക
🔅ചക്കപ്പഴം
🔅മുള്ളാത്ത
🔅ചിക്കു
🔅ജാതിക്ക
🔅മുരിങ്ങ
🔅മാതളനാരകം
🔅ആര്യ വേപ്പ്
🔅കണിക്കൊന്ന
🔅ചാമ്പക്ക
🔅കറിവേപ്പ്
🔅തേക്ക്
🔅കശുമാവ്
🔅കറുക
▶️തുടങ്ങിയവ
Comments
Post a Comment